Thursday, July 15, 2021

പത്ത് കഴിഞ്ഞോ; വിപുലമായ സാധ്യതകൾ കാത്തിരിക്കുന്നു

 പത്ത് കഴിഞ്ഞോ; വിപുലമായ  സാധ്യതകൾ കാത്തിരിക്കുന്നു


പത്താം തരം ഫലം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായി 99.47% വിജയം. 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. കുറച്ചു  ഗ്രേഡ് കുറഞ്ഞ് പോയവർ നിരാശരാകണ്ട.  പരീക്ഷകൾ ഇനിയും വരും. ശ്രദ്ധിച്ചു മുന്നേറിയാൽ അതിമനോഹര വിജയങ്ങൾ സൃഷ്ടിക്കാൻ ഇനിയും അവസരങ്ങൾ ഏറെയുണ്ട്.


പത്ത് കഴിഞ്ഞ് എങ്ങോട്ട് തിരിയണമെന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷെ മിക്ക കുട്ടികളും കരിയർ രംഗത്ത് നേരിടുന്ന ആദ്യ പ്രധാന  ചോദ്യമായിരിക്കും ഇത്.  ഇക്കാര്യത്തിൽ അവധാനപൂർവ്വം ആലോചിക്കുകയും കുട്ടികളുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും പരിശോധിച്ച് വേണം  തീരുമാനമെടുക്കാൻ. അതോടൊപ്പം കോഴ്‌സ് പൂർത്തിയാക്കിയാലുള്ള തൊഴിൽ സാധ്യത, സ്ഥാപങ്ങളുടെ ലഭ്യത, കോഴ്സ് ദൈർഘ്യം, സ്ഥാപനങ്ങളുടെ ലഭ്യത, നിലവാരം എന്നിവ കൂടി പരിഗണിച്ചാൽ തെരഞ്ഞടുപ്പ് ഏറെക്കുറെ ഫലപ്രദമാക്കാനാവും. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇക്കാര്യത്തിൽ കുട്ടികളെ ഏറെ സഹായിക്കാനാകും. ആവശ്യമെങ്കിൽ കരിയർ ഗൈഡുമാരുടെ സഹായം തേടാനും മടിക്കേണ്ടതില്ല.


പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. ഏത് കോഴ്സ് തിരഞ്ഞെടുത്താലും മികച്ച പഠന നിലവാരം പുലർത്താനും പഠനത്തോടൊപ്പം അവരവരുടെ കഴിവും ശേഷിയും വളർത്തിയെടുക്കാനും ശ്രമിക്കണം.


ഹയർ സെക്കണ്ടറി


✅ പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും  സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  ഓരോ വിഷയവും പഠിച്ചുകഴിഞ്ഞാലുള്ള  തുടർസാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്. സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരി പഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും  കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.


✅ കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/  കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള)

http://scolekerala.org/

വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം. തിരഞ്ഞെടുക്കപ്പെട്ട  സ്‌കൂളുകളില്‍ സ്കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എസ്.സി അംഗീകരിച്ചതാണ്.


 ✅ കേരള സർക്കാറിന്റെ തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി കോഴ്‌സുകളാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 389 സ്‌കൂളുകളിലായി 35 വൊക്കേഷണൽ കോഴ്‌സുകളാണ് പഠിപ്പിക്കപ്പെടുന്നത്. തൊഴിപരമായ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വി.എച്ച്.എസ്.സി കളിലെ ചില കോഴ്‌സുകൾ ചില പി.എസ്.സി പരീക്ഷകൾക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. കാർഷിക, പാരാമെഡിക്കൽ മേഖലകളിലെ കോഴ്‌സുകൾ തിരഞ്ഞെടുത്തവർക്ക് ബന്ധപ്പെട്ട മേഖലയിൽ ഉപരിപഠനത്തിന്  സവിശേഷാവസരം ലഭിക്കും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന് അനുഗുണമായ കോഴ്‌സുകളും വി.എച്ച്.എസ്.സികളിൽ ഉണ്ട്.

വെബ്സൈറ്റ്:

http://www.vhse.kerala.gov.in/vhse/index.php

 


✅ ഐ.എച്ച്.ആർ.ഡി നടത്തുന്ന 15 ടെക്നിക്കൽ ഹയർ സെക്കൻഡറി   സ്കൂളുകളിൽ ഫിസിക്കൽ സയൻസ്, ഇന്റഗ്രെറ്റഡ് സയൻസ് എന്നീ വിഭാഗങ്ങളിലായി സാങ്കേതിക വിഷങ്ങൾ പ്ലസ് ടു തലത്തിൽ തന്നെ പഠിക്കാനുള്ള അവസരമുണ്ട്.

വെബ്സൈറ്റ്:

http://www.ihrd.ac.in/


✅ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള  അറബിക് കോളേജുകളിൽ നടത്തപ്പെടുന്ന  അഫ്സൽ ഉലമ പ്രിലിമിനറി കോഴ്‌സ് പ്ലസ്‌ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനും മറ്റു വിശദവിവരങ്ങൾക്കും കോളേജുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.


✅ ഡൽഹിയലുള്ള സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ സംസ്കൃത ഭാഷക്ക് പ്രാധാന്യമുള്ള XI, XI പഠിക്കാം (പ്രാക്- ശാസ്ത്രി കോഴ്സ്)


വെബ്സൈറ്റ്:

http://sanskrit.nic.in/


✅ ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ആർട്സ് ഹയർ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളൽ, മൃദംഗം, തിമില, മിഴാവ്, നൃത്തം, കർണാടക സംഗീതം എന്നിവയിലേതെങ്കിലും പരിശീലനം നേടാം.

വെബ്സൈറ്റ്:

 www.kalamandalam.org


 +2 പഠനത്തിന് ശേഷം മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപങ്ങളിൽ തുടർപഠനം ലക്ഷ്യമാക്കുന്നവർ ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം വിവിധ എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി കൂടി തയ്യാറെടുക്കാൻ ശ്രമിക്കുന്നത് ഏറെ പ്രയോജനകരമാവും. ഏത് സ്ട്രീമിൽ പഠിച്ചവർ ആയാലും +2 കഴിഞ്ഞാൽ എഴുതാൻ സാധിക്കുന്ന നിരവധി പ്രവേശന പരീക്ഷകൾ ഉണ്ട് എന്നത് മറക്കാതിരിക്കുക


സാങ്കേതിക  പഠനം

 പോളിടെക്നിക്ക് കോളേജുകൾ 

✅ പത്താം ക്‌ളാസ് പൂർത്തിയാക്കി സാങ്കേതിക പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉചിതമായ ഒന്നാംതരം കോഴ്‌സുകളാണ് 51 പോളിടെക്‌നിക് കോളേജുകളിൽ നടത്തപ്പെടുന്ന 19 ബ്രാഞ്ചുകളിലായുള്ള  എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകൾ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സംസ്ഥാന സർവീസുകൾ, പൊതുമേഖല സ്ഥാപങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി തേടാൻ ശ്രമിക്കാവുന്നതാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിംഗ് ഡിഗ്രി പ്രവേശനം   തേടുകയും ആവാം. ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച്  +2/വി എച്ച്.എസ്.ഇ/ ഐ.ടി.ഐ എന്നിവ പഠിച്ചവർക്ക് പോളിടെക്നിക്കുകളിലെ രണ്ടാം വര്ഷ വർഷ കോഴ്‌സുകളിലേക്ക്  പ്രവേശനം നേടാം. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമെ കൊമേർഷ്യൽ പ്രാക്റ്റീസ് , കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലും ഡിപ്ലോമ പഠനത്തിനു ചില പോളി ടെക്നിക്കുകളിൽ അവസരങ്ങളുണ്ട്.


വെബ്സൈറ്റ്:

www.polyadmission.org


✅ ഐ.എച്ച്.ആർ.ഡി ക്ക് കീഴിലുള്ള 8 മോഡൽ പോളിടെക്നിക് കോളേജുകളെയും ഡിപ്ലോമ പഠനത്തിനായി ആശ്രയിക്കാവുന്നതാണ്.

വെബ്സൈറ്റ്: http://ihrd.ac.in/index.php/model-polytechnic-college


✅ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും തൊഴിൽ നേടാനും ഐ.ടി.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കാം. ഒരു വർഷവും രണ്ട് വർഷവും ദൈർഘ്യമുള്ള കോഴ്‌സുകൾ ഉണ്ട്. പത്താം ക്ലാസ്സ് പരാജയപ്പെട്ടവർക്കും ചേരാവുന്ന ചില കോഴ്‌സുകൾ ലഭ്യമാണ്. സാങ്കേതിക മേഖലയിൽ നൈപുണ്യവും ശേഷിയും ആർജ്ജിച്ചെടുക്കാൻ അവസരം നൽകുന്ന  ഐ.ടി.ഐ കോഴ്‌സുകൾ ഫലപ്രദമായി  പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിലവസരസാധ്യതകൾ ഉണ്ട്.

വെബ്സൈറ്റ്:

 http://dtekerala.gov.in


 ✅ കേന്ദ്ര കെമിക്കൽ ആൻഡ് പെട്രോൾ കെമിക്കൽ വകുപ്പിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്ലാസ്റ്റിക്ക് ടെക്‌നോളജി, പ്ലാസ്റ്റിക് മൗൾഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ


വെബ്സൈറ്റ്:

https://www.cipet.gov.in/


✅ എൻ.ടി.ടി.എഫ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

വെബ് സൈറ്റ്:

 https://www.nttftrg.com


✅ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന കോഴ്സുകൾ

വെബ്സൈറ്റ്:

 http://iihtkannur.ac.in


✅ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള CIFNET( Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിൽ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്സുകള്‍

വെബ്സൈറ്റ്:

 https://cifnet.gov.in


സെക്രട്ടറിയൽ പ്രാക്ടീസ്


✅ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന  സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന  രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടറിയൽ പ്രാക്ടീസ്.

വെബ്സൈറ്റ്:

 www.dtekerala.gov.in


പാരാമെഡിക്കൽ കോഴ്സുകൾ


✅ പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്രവേശനം നേടാവുന്ന തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതി കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി (ഹോമിയോപ്പതി). പ്രവേശനം എൽ.ബി.എസ് വഴി

വെബ്സൈറ്റ്:

 https://lbscentre.in/


✅ ആയുർവേദിക് നഴ്‌സിംഗ്, ഫാർമസി, തെറാപ്പിസ്റ്റ്  എന്നീ കോഴ്‌സുകളും ആലോചിക്കാവുന്നതാണ്


✅ എ.ഐ.ഐ.എം.എസ്  ഹൃഷികേഷ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നിഷ്യൻ എന്ന കോഴ്സ്

വെബ്സൈറ്റ്: https://aiimsrishikesh.edu.in


 

ഹൃസ്വകാല കോഴ്സുകൾ


✅  കേരളാ സർക്കാറിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൽകുന്ന ബീവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഹോട്ടൽ അക്കമഡേഷൻ  & ഓപ്പറേഷൻ,  ബേക്കറി ആൻഡ് കൺഫെക്ഷനറി,കാനിങ് ആൻഡ് ഫുഡ് റിസർവേഷൻ കോഴ്‌സുകൾ. ഒരു വർഷത്തെ കോഴ്‌സിന്റെ  ഭാഗമായി മൂന്നുമാസം ട്രെയിനിങ് കൂടി ഉണ്ടാവും. കേരളത്തിൽ 12 സെന്ററുകളുണ്ട്.


വെബ്സൈറ്റ്:

 www.fcikerala.org.



✅ ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ വിവിധ ട്രേഡ് ഡിപ്ലോമ പ്രോഗ്രാമുകൾ.  ബേക്കറി ആൻഡ് കൺഫക്‌ഷണറി, ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹൗസ് കീപ്പിങ് എന്നിവയാണ് ഡിപ്ലോമ പ്രോഗ്രാമുകൾ.


വെബ്സൈറ്റ്:

www.dihm.net/


✅ സഹകരണ മേഖലയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന കോഴ്‌സുകളാണ് ജെ.ഡി.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ. കേരളത്തിലെ 16 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ കോഴ്സ് പത്ത് മാസം ദൈർഘ്യമുള്ളതാണ്


വെബ്സൈറ്റ്:

https://scu.kerala.gov.in/


✅ സ്റ്റേറ്റ് സെൻട്രൽ ലൈബ്രററിയിൽ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

വെബ്സൈറ്റ്: www.statelibrary.kerala.gov.in


✅ പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെൻട്രൽ ഫുട്‍വെയയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്‌സുകൾ


വെബ്സൈറ്റ്:

 https://www.cftichennai.in/


 ✅ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് നടത്തുന്ന ചെയിൻ സർവേ കോഴ്സ്

വെബ്സൈറ്റ്:

 https://dslr.kerala.gov.in/


✅ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ-സീ ട്രെയിനിങ് കോഴ്സ് ഫോര്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ്


വെബ്സൈറ്റ്: https://www.dgshipping.gov.in/


 ✅ സി-ആപ്റ്റ് നടത്തുന്ന പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകൾ (ഫുൾ ടൈം, പാർട്ട് ടൈം കോഴ്‌സുകൾ ലഭ്യമാണ്

വെബ്സൈറ്റ്:

 https://captkerala.com/


✅ സർക്കാർ ഫാഷൻ ഡിസൈൻ ഇന്സ്റ്റിറ്റ്യൂട്ടിലെ ഫാഷൻ ഡിസൈൻ ആൻഡ് ഗാര്മെന്റ് ടെക്‌നോളജി പ്രോഗ്രാം


വെബ്സൈറ്റ്: http://dtekerala.gov.in/.


✅ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ  (IIIC) നടത്തുന്ന നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ


വെബ്സൈറ്റ്:

 (https://iiic.ac.in/)


✅  സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി എസ് , കെൽട്രോൺ, ഐ എച്ച്.ആർ.ഡി, എൽ.ബി.എസ്, എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, കേരള സ്റ്റേറ്റ് റൂട്രോണിക്സ്  എന്നീ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകൾ


വെബ്സൈറ്റുകൾ യഥാക്രമം


http://lbscentre.kerala.gov.in/

http://www.keltron.org/

http://www.ihrd.ac.in/

https://education.kerala.gov.in/the-state-recource-centre/

https://keralastaterutronix.com/

 

✅ നാഷണൽ സ്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്‌സുകൾ


വെബ്സൈറ്റ്:

https://dgt.gov.in/


✅ കേരള കാർഷിക സർവകലാശാലയുടെ ഭാഗമായുള്ള  ഇ പഠനകേന്ദ്രത്തിന്റെ  'ഇ-കൃഷി പാഠശാല' പത്ത് കഴിഞ്ഞവർക്ക് ഓൺലൈൻ കോഴ്‌സുകൾ നടത്തുന്നുണ്ട്.


ലഭ്യമായ കോഴ്‌സുകൾ


👉 ഓർഗാനിക് അഗ്രിക്കൾച്ചർ മാനേജ്‌മെന്റ്

👉 പ്ലാന്റ് പ്രൊപ്പഗേഷൻ ആൻഡ് & നഴ്‌സറി മാനേജ്‌മെന്റ്

👉 പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് ആൻഡ് മാർക്കെറ്റിംഗ് ഓഫ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ്

👉 സോയിൽ ഹെൽത്ത് മാനേജ്‌മെന്റ്

👉 പഴം-പച്ചക്കറി സംസ്ക്കരണം, വിപണനം


വെബ്സൈറ്

http://celkau.in/



✅ ബി.എസ്.എൻ.എൽ നടത്തുന്ന സർട്ടിഫൈഡ് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ  കോഴ്സ്.


വെബ്സൈറ്റ്:

http://rttctvm.bsnl.co.in/

http://rttctvm.bsnl.co.in/


കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി കോഴ്‌സുകളും ഉണ്ട്. ഇത്തരം കോഴ്‌സുകൾ തിരഞ്ഞെടുക്കന്നതിന് മുമ്പായി സ്ഥാപനങ്ങളുടെ നിലവാരം, കോഴ്‌സിന്റെ ജോലി സാധ്യത, അധ്യാപകരുടെ യോഗ്യത, ഫീസ്, മുൻ വർഷങ്ങളിൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് ലഭിച്ച അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് മനസിലാക്കാൻ മറക്കരുത്.

No comments:

Post a Comment

Your comments are welcome.