Monday, February 27, 2012

TODAY'S NEWS


വിദേശത്ത് ജോലി: തൊഴിലന്വേഷകര്‍ ജാഗരൂകരായി നിലകൊള്ളണം
Posted on: 27 Feb 2012

   ജോബ് എജന്‍സികള്‍ നല്‍കുന്ന പരസ്യങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് വിദേശത്ത് പോയി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗരൂകരായി നിലകൊള്ളണമെന്ന് നോര്‍ക്ക റൂട്ട്‌സിന്റെയും സി.ടി.എം.എ.യുടെയും ആഭിമുഖ്യത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടത്തിയ പരിശീലനക്ലാസില്‍ വിവിധ ഗവ. എജന്‍സികള്‍ക്കുവേണ്ടി ക്ലാസ്സെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. 
വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്യുന്ന കമ്പനികളുടെ മേല്‍വിലാസം പൂര്‍ണമായി പരസ്യത്തില്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
    
  കമ്പനിയുടെ ഇ-മെയില്‍വിലാസം, ഫോണ്‍നമ്പര്‍, കമ്പനിയുടെ മേല്‍വിലാസം, ജോലിയുടെ സ്വഭാവം, വിദേശത്ത് ലഭിക്കുന്ന മാസശമ്പളം തുടങ്ങിയ പൂര്‍ണവിവരങ്ങള്‍ പരസ്യത്തില്‍ ഉണ്ടോയെന്നും അതുപോലെ കമ്പനി ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ലൈസന്‍സ് വാങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കണം.

  കമ്പനിക്ക് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താം. ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തുന്നത് കമ്പനി നേരിട്ടാണോയെന്ന് അന്വേഷിക്കണം. സ്‌പോണ്‍സര്‍മാര്‍വഴി പോകുന്നത് ഒഴിവാക്കണം.ജോലിതേടിപ്പോകുന്നവരുടെ എമിഗ്രേഷന്‍ കാലയളവ് എത്രകാലമാണെന്ന് അറിഞ്ഞിരിക്കണം.


എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്ന് വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോകുന്നവരെയും കരുതിയിരിക്കണം. 


ജോലിവിസയില്ലാതെ ഏതു രാജ്യത്തും പോകാന്‍ കഴിയില്ല. 


വിസിറ്റിങ് വിസയ്ക്ക് പോയി പിന്നീട് ജോബ് വിസ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് വന്‍കബളിപ്പിക്കല്‍ നടത്തുന്ന സ്‌പോണ്‍സര്‍മാര്‍ ഉണ്ട്.


അസംഘടിതമേഖലകളില്‍ ലേബര്‍വിസയ്ക്ക് പോകുന്നവരെയും സ്‌പോണ്‍സര്‍മാര്‍ വിസിറ്റിങ് വിസയില്‍ കൊണ്ടുപോയി കബളിപ്പിക്കാറുണ്ട്. 


വിദേശജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങള്‍ക്ക് 9841378449,9840046116   എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 




DETAILS CAN BE HAD FROM



SOURCE : MATHRUBHUMI


SUGGESTIONS FOR READING/WATCHING


BOOK-AADUJEEVITHAM
1.http://indulekha.com/malayalambooks/2008/10/aadujeevitham.html


FILM -  GADDAMA


2.http://www.youtube.com/watch?v=4_iP2ZamFmA&feature=fvwrel



CAREER NEWS